Advertisment

ലോകം അഗളി സ്കൂളിലേക്ക്: വാഗ്ദാനം പാലിച്ച് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

New Update
agaly school students

പാലക്കാട്‌: അഗളി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പഠന ക്യാമ്പിന് അവസരമൊരുങ്ങി. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഗളി  ഗവ. വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച " ലോകം അഗളി സ്കൂളിലേക്ക് " എന്ന പരിപാടിയോടനുബന്ധിച്ച്  നെഹ്റു ഗ്രൂപ്പ് നൽകിയ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമാവുന്നത്.

Advertisment

കഴിഞ്ഞ വർഷത്തെ ശിശുദിനത്തിൽ ആരംഭിച്ച പരിപാടിയിൽ കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ, പരിസ്ഥിതി രംഗത്തെ നിരവധി പ്രമുഖർ സ്കൂളിലെ എഡ്യൂക്കേഷൻ തിയേറ്ററിലൂടെ കുട്ടികളോടൊപ്പം സമയം ചിലവഴിച്ചിരുന്നു.

agaly school students-2

ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ്  സ്കൂളിന് സൗജന്യമായി നിർമ്മിച്ചു നൽകിയ തീയറ്ററിൽ സൂം മീറ്റിലൂടെയാണ് അതിഥികൾ കുട്ടികളുമായി സംവദിച്ചത്.  ഈ പരിപാടിയിൽ അതിഥിയായി എത്തിയ നെഹ്റു ഗ്രൂപ്പ് ചെയർമാൻ  ഡോ. പി കൃഷ്ണദാസ് കുട്ടികൾക്ക് നൽകിയ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.   

കുട്ടികൾക്കായി ത്രിദിന സിനിമാ നിർമ്മാണ - വ്യക്തിത്വ വികസന ശിൽപശാല സംഘടിപ്പിക്കും എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. കുട്ടികളുടെ ഭക്ഷണവും താമസവുമുൾപ്പെടെ ഒരാൾക്ക് 12000 രൂപ വരുന്ന ക്യാമ്പ് ആണ് തികച്ചും സൗജന്യമായി - യാത്രാ സൗകര്യം ഉൾപ്പെടെ   നെഹ്റു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. 

agali school students

31 കുട്ടികളും 3 അധ്യാപകരും 3 രക്ഷിതാക്കളുമടക്കം 37 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോളജ് തലത്തിലും വിവിധ എന്‍ജിഒകൾക്കും കോർപറേറ്റുകൾക്കുമായി നടത്തുന്ന ഈ പരിപാടി സ്കൂൾ കുട്ടികൾക്കായി ആദ്യമായാണ് നെഹ്റു ഗ്രൂപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.  

ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകം അഗളി സ്കൂളിലേക്ക് എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് ഇത്തരമൊരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ് പറഞ്ഞു. പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരി ആണ് ഇൻഡിവുഡ് ടാലെന്റ്റ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡർ.

Advertisment