Advertisment

ടെണ്ടര്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാലക്കാട് നഗരസഭാ യോഗത്തിൽ ആരോപണം: കരാറുകാരന്റെ ഡിഎംടി കണ്ടുകെട്ടണമെന്ന് നഗരസഭാ വൈസ് ചെയർമാൻ ആവശ്യപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update
palakkad municipality-3

പാലക്കാട്: നഗരസഭയിലെ ബസ്റ്റാന്റ് പാർക്കിങ്ങ് ഫീസ് ടെണ്ടർ അട്ടി മറിക്കാൻ ശ്രമിച്ച കരാറുകാരന്റെ ഡിഎംടി കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബ്ലാക്ക് ലീസ്റ്റിൽ ഉൾപ്പെടുത്തി മേലാൽ നഗരസഭയുടെ കരാറുകളിൽ പങ്കെടുപ്പിക്കരുതെന്നും പാലക്കാട് നഗരസഭ  വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

Advertisment

കഴിഞ്ഞ തവണ മുപ്പതു ലക്ഷം രൂപക്ക് കരാറെടുത്തതാണ് ഇപ്പോൾ ഒരു കോടി രൂപക്ക് ടെന്റർ വെച്ചതെന്നും ഇത്രയും തുക കിട്ടില്ലെന്ന അറിവ് എല്ലാവർക്കും ഉണ്ടെന്നിരിക്കെ ഒരു കോടി രൂപ ടെന്റർ വെച്ചത് ദുരൂഹതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത ക്കായി ഓരോ വാർഡിൽ നിന്നും കൗൺസിലർമാരുടെ അദ്ധ്യക്ഷതയിൽ ഇരുപത് സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് അവർക്ക് പരിശീലനം നൽകി അവരെ കൊണ്ട് ജനങ്ങളെ പഠിപ്പിച്ച് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നൽകുന്ന ഡിജിറ്റൽ കേരള പദ്ധതി നടപ്പാക്കാനുള്ള കാര്യവും യോഗത്തിൽ ചർച്ചെ ചെയതു.

ഗ്രാമസഭകൾ ഇനി ഡിജിറ്റൽ സംവിധാനത്തിലായിരിക്കും നടത്തുകയെന്ന ലക്ഷ്യവും ഡിജിറ്റൽ കേരളയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

മാലിന്യമെടുക്കാൻ വരുന്ന ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽക്കേണ്ടത് അതത് സ്വയം ഭരണ സ്ഥാപനങ്ങളാണെന്നും വ്യക്തികളിൽ നിന്നും യൂസർ ഫീ വാങ്ങുന്ന നടപടി തെറ്റാണെന്നും അഭിപ്രായം ഉയര്‍ന്നു. മാലിന്യ സംസ്കരണത്തിന് അതതുവ്യക്തികൾ തന്നെ സംവിധാനം ഒരുക്കണമെന്നാണ് സർക്കാർ അറിയിച്ചതെന്നും ചില കൗൺസിലർമാർ അറിയിച്ചു.

അതി ദരിദ്രരുടെ കണക്കിൽ അമ്പത്തിമൂന്നു പേർ ഉണ്ടെങ്കലും നാൽപത്തി എട്ട് പേരെ മാത്രമേ കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ടുപിടിച്ചവർക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ് എന്നിവ നിയമാനുസൃതമായി ഉണ്ടാക്കി കൊടുക്കുമെന്നും യോഗത്തിൽ തീരുമാനമായി.

ഒമ്പതാം വാർഡിലെ ഗിരിജ എന്ന വ്യക്തി അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്നും അവരെ പെന്റിങ്ങ് ലിസ്റ്റർ ഉൾപ്പെടുത്തിയിരിക്കയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. മേഖല തിരിക്കൽ, നികുതി വർദ്ധിപ്പിക്കൽ തുടങ്ങിയവയും യോഗം അംഗീകരിച്ചു. ജല ജീവൻ പദ്ധതി പ്രകാരം കുളങ്ങളുടെ നവീകരണവും യോഗത്തിൽ ചർച്ചെ ചെയ്തു.

Advertisment