Advertisment

യുവ തലമുറ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ഉപേക്ഷിക്കണം: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് കെ ബിനുമോൾ

author-image
ജോസ് ചാലക്കൽ
New Update
k binumol

മില്ലറ്റ് സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾഉദ്ഘാടനം ചെയ്യുന്നു.

മുണ്ടൂർ: ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ഉപേക്ഷിക്കുന്നതാണ് യുവ തലമുറയുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ല തെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. യുവക്ഷേത്ര കോളേജും ജെ.എം. ട്രേഡിങ്ങ് കമ്പനിയും സംയുക്തമായി യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച 'ചെറുതല്ല ചെറു ധാന്യങ്ങൾ' എന്ന വിഷയത്തിൽ നടത്തിയ മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അവര്‍. 

Advertisment

നാടൻ ഭക്ഷണ രീതികളായിരുന്നു പഴയ തലമുറയുടെ ആയുസ്സിന്റെ രഹസ്യമെന്നും മില്ലറ്റ് ഭക്ഷണ രീതി സർക്കാർ തലത്തിൽ തന്നെ പ്രോത്സഹിപ്പിക്കാനുള്ള പരിശ്രമം നടത്താൻ ശുപാർശ ചെയ്യുമെന്നും ബിനുമോള്‍ പറഞ്ഞു.

k binumol inauguration

മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി ശിവദാസൻ അധ്യക്ഷനായി. യുവ ക്ഷേത്ര കോളേജ് സ്ഥാപക ഡയറക്ടർ ഫാ: സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഡയറക്ടർ ഫാ: ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഫാ: ലാലു ഓലിക്കൽ, മനോമോഹൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. 

കൃഷി വികസന കേന്ദ്രം പ്രൊഫസർഡോ: കെ.വി. സുമിയ, നേച്ചറോ പതി ഡോക്ടർ ആയ ഡോ: ഫിറോസ് ഖാൻ എന്നിവർ ക്ലാസെടുത്തു. ജെ.എം. ട്രേഡിങ്ങ് കമ്പനി പി.ആർ. ഒ ജോസ് ചാലക്കൽ സ്വാഗതവും കോ - ഓർഡിനേറ്റർ വി.ജെ.പോൾ നന്ദിയും പറഞ്ഞു. തുടർന്ന് മില്ലറ്റ് ഭക്ഷണവും മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായി.

Advertisment