Advertisment

ചതുപ്പു കുഴിയിൽ കുടുങ്ങിയ കുട്ടിക്കൊമ്പന് കാവലായ് കാട്ടാന കൂട്ടം; രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ

author-image
ജോസ് ചാലക്കൽ
New Update
wild elephant stuck in mud

മലമ്പുഴ ഡാം റിസർവോയറിലെ ചതുപ്പു കുഴിയിൽ കൂടുങ്ങിയ കുട്ടിക്കൊമ്പൻ.

മലമ്പുഴ: ഡാമിന്റെ കവ ഭാഗത്തെ റിസർവോയറിൽ വെള്ളം കുടിക്കാനിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിക്കൊമ്പൻ ചതുപ്പു കുഴിയിൽ കൂടുങ്ങി. കാവലായ് മറ്റു കാട്ടാന കൂട്ടം സമീപത്ത് നിലയുറപ്പിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് സംവo. ഇതുകണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഓല മെടഞ്ഞത് ഇട്ടു കൊടുത്തു. കുട്ടിക്കൊമ്പന്‍ അതിൽ ചവിട്ടിക്കേറി രക്ഷപ്പെടുകയായിരുന്നു.

കുട്ടിയാനയെ തിരികെ കിട്ടിയതോടെ മറ്റ് ആനകളും വനത്തിലേക്ക് കയറി പോയി. പതിനെട്ടോളം വരുന്ന ആന കൂട്ടം മലമ്പുഴയുടെ വിവിധ ഭാഗങ്ങളിൽ മേഞ്ഞു നടക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. ഭീതിയോടെയാണ് മലമ്പുഴ പ്രദേശവാസികൾ ജീവിക്കുന്നത്.

Advertisment