Advertisment

കോതമംഗലത്ത് പോലീസിന്റെ ക്രൂരതക്കെതിരെ പ്രതിഷേധ സമരം നടത്തുകയായിരുന്ന മാത്യു കുഴൽനാടൻ എംഎൽഎയെയും എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിനെയും അര്‍ത്ഥരാത്രിയില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി

author-image
ജോസ് ചാലക്കൽ
New Update
congress protest pakakkad-2

പാലക്കാട്: കോതമംഗലത്ത് പോലീസിന്റെ ക്രൂരതക്കെതിരെ പ്രധിഷേധ സമരം നടത്തുകയായിരുന്ന മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് എന്നിവരെ തീവ്രവാദികളെ എന്ന പോലെ അർദ്ധ രാത്രി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രധിഷേധ ജാഥ നടത്തി. 

ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസത്ത് സമാപിച്ച ശേഷമുള്ള യോഗം ജില്ലാ കോൺഗ്രസ് ഉപ അദ്ധ്യക്ഷൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുധാകരൻ പ്ലാക്കാട്ട്, പികെ പ്രിയകുമാരൻ, പികെ വാസു, സി കിദുർമുഹമ്മദ്, കെ ഭവദാസ്, രതീഷ് പുതുശ്ശേരി, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്റുമാരായ രമേഷ് പുത്തൂർ, എസ്.എം താഹ, എസ് സേവിയർ, പ്രസാദ് കിണാശ്ശേരി, പിആർ പ്രസാദ്, വി മോഹനൻ, അബു പാലക്കാടൻ, ഉമേഷ് എണ്ണപ്പാടം തുടങ്ങിയവർ സംസാരിച്ചു.

Advertisment