Advertisment

ക്രിമിനൽ നീതി ന്യായ സംവിധാനങ്ങൾ അതിജീവിതർക്ക് വേണ്ടി നിലകൊള്ളണം: പാലക്കാട് ജില്ലാ ജഡ്ജ് ആർ. വിനായക റാവു

author-image
ജോസ് ചാലക്കൽ
New Update
palakkad press meet-10

വിശ്വാസിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ നീതികിരണം പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ ജഡ്ജി വിനായക റാവു സംസാരിക്കുന്നു

പാലക്കാട്: ക്രിമിനൽ നീതി ന്യായ സംവിധാനങ്ങൾ അതിജീവിതർക്ക് വേണ്ടി നിലകൊള്ളണമെന്നും അവരുടെ സംരക്ഷണം സമൂഹം ഏറ്റെടെക്കണമെന്നും ജില്ലാ ജഡ്ജി ആർ.വിനായക റാവു ആവശ്യപ്പെട്ടു. വിശ്വാസിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഇരകൾക്കുള്ള അവകാശങ്ങളെയും അവരോടുള്ള പെരുമാറ്റരീതികളെ കുറിച്ചും ഉള്ള നീതികിരണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

നിയമങ്ങളിൽ പ്രതികൾക്ക് ധാരാളം അവകാശങ്ങൾ ഉണ്ടെങ്കിലും ഇരകൾക്ക് കൂടെ താങ്ങായി ബന്ധപെട്ടവർ പ്രവർത്തിക്കണമെന്നും വിനായക റാവു പറഞ്ഞു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി മിഥുൻ റോയ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഫാ. ഡോ. ജോസ് പോൾ കുറ്റകൃത്യങ്ങളിലെ അതിജീവിതർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച്  മുഖ്യ പ്രഭാഷണം നടത്തി.

വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ പി. പ്രേംനാഥ് ഇരകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു. അഡ്വ. എസ്. ശാന്താദേവി സ്വാഗതവും വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു. ജില്ലയിലെ പാരാ ലീഗൽ വോളന്റീർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന നൂറോളംപേർ പരിപാടിയിൽ പങ്കെടുത്തു.

 

Advertisment