Advertisment

ഒരുമയുടെ സന്ദേശമുയർത്തി പാലക്കാട് സൗഹൃദവേദി ഇഫ്‌ത്വാർ

author-image
ജോസ് ചാലക്കൽ
New Update
ifthwar sangamam palakkad

സൗഹൃദവേദി ചെയർമാൻ പ്രൊഫ. ശ്രീമഹാദേവൻ പിള്ളൈ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്: പാലക്കാട് സൗഹൃദവേദി ഫൈൻ സെൻ്റർ ഓഡിറ്റോറിയത്തിൽ ഇഫ്‌ത്വാര്‍ സംഗമം സംഘടിപ്പിച്ചു. സൗഹൃദവേദി ചെയർമാൻ പ്രൊഫ. ശ്രീമഹാദേവൻ പിള്ളൈ ഉദ്‌ഘാടനം ചെയ്തു. രാജ്യം കാത്തുസൂക്ഷിക്കുന്ന മതേതര പാരമ്പര്യവും സാമൂഹിക ഐക്യവും സംരക്ഷിക്കാൻ എല്ലാവരും ഒരുമിക്കേണ്ട സന്ദർഭമാണിതെന്നും ആത്മാവിലേക്കുള്ള തീർത്ഥയാത്രയാണ് ഇഫ്‌ത്വാറുകളെന്നും അദ്ദേഹം പറഞ്ഞു. 

റിട്ടയേർഡ് എസ് പി സൗഹൃദവേദി വൈസ് ചെയർമാൻ കെ വിജയൻ ഐ പി എസ് അധ്യക്ഷത വഹിച്ചു. സൗഹൃദവേദി രക്ഷാധികാരി കളത്തിൽ ഫാറൂഖ് റമദാൻ സന്ദേശം നൽകി. ജില്ലാ ജയിൽ സൂപ്രണ്ട് എ.നസീം, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. പ്രേംനാഥ്, ബാർ അസോസിയേഷൻ പ്രസിഡണ്ട് സി.ജി.ഹരിദാസ്, പ്രൊഫ. മുരളി, പ്രൊഫ. പി എ വാസുദേവൻ, റിട്ട. ഡി.വൈ.എസ്.പി വി എസ് മുഹമ്മദ് കാസിം, വി എസ് മുഹമ്മദ് ഇബ്രാഹിം, മത്തായി മാസ്റ്റർ, ജിസ്സ ജോമോൻ, ദീപ ജയപ്രകാശ്, എഞ്ചി. എൻ സി ഫാറൂഖ്, നഗരസഭ കൗൺസിലർമാരായ സജിത്ത് കുമാർ, എം.സുലൈമാൻ, സുഭാഷ്, ബഷീർ, കെ. അബ്ദുസലാം, പി.വി. വിജയരാഘവൻ, ഡോ.ഷെഫീഖ്, ലെനിൻ, കിരൺ, കെ.പി. അലവി ഹാജി, ജാഫർഅലി തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു. അഡ്വ. മാത്യു തോമസ് സ്വാഗതവും, അഡ്വ. ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.

Advertisment