Advertisment

പല്ലാവൂർ ഗവ: എൽപി സ്കൂളിൽ ഗുരുവന്ദനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
farewell goven palakkad

പല്ലാവൂര്‍: 37 വർഷത്തെ സ്തുത്യർഹമായ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപിക ബി ഗീതക്കുള്ള യാത്രയയപ്പിൻ്റെ ഭാഗമായി പല്ലാവൂർ ഗവ: എൽപി സ്കൂളിൽ ഗുരുവന്ദനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.

പിടിഎ, എസ്എംസി എന്നിവർ സംഘടിപ്പിച്ച പരിപാടിയിൽ പഴയ കാല അധ്യാപികമാരും പിടിഎ ഭാരവാഹികളും പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് കെ. മോഹനൻ്റെ അധ്യക്ഷതയിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് എ. ഹാറൂൺ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ റിട്ട. പ്രധാനധ്യാപകരായ പി. മാധവി, എൻ.പി. സാറാമ്മ കെ.എൻ പുഷ്ക്കല, പി.യു കേശവദാസ്, ദാസ് പല്ലാവൂർ, വി. കരുണാകരൻ നായർ, ഡി.മനുപ്രസാദ്, കെ.കെ. പല്ലശ്ശന, കെ. റെജീന, എം. ലക്ഷ്മണൻ, ടി. സത്യൻ, എം. ലക്ഷ്മിക്കുട്ടി, എസ്. ഹരിപ്രസാദ്, കെ.ആർ ഹേമലത, കെ.ശ്രീജാമോൾ എന്നിവർ സംസാരിച്ചു ബി.ഗീത നന്ദി പറഞ്ഞു.

Advertisment