Advertisment

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ രാസലഹരി വേട്ട: ഒരുകോടി 20 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
drugs seased palakkad-3

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ വൻ രാസലഹരി വേട്ടയില്‍ ഒരുകോടി 20 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും മദ്ധ്യവേനൽ അവധി, ഉത്സവ സീസൺ എന്നിവയോടനുബന്ധിച്ചും പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ്  ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിശോധനകൾ നടത്തിവരികയായിരുന്നു.

Advertisment

പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ വന്നുചേർന്ന പാട്ന - എറണാകുളം എക്സ്പ്രസിന്റെ മുൻവശത്തുള്ള ജനറൽ കോച്ചിൽ സംഘം നടത്തിയ പരിശോധയിൽ, ലഗേജ് റാക്കിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ട കറുത്ത ബാഗ് തുറന്നു പരിശോധിച്ചപ്പോൾ അതിൽ 16 സോപ്പുപെട്ടികൾ തുണിയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെടുകയും സോപ്പ്പെട്ടികൾ തുറന്നു പരിശോധിച്ചതിൽ 164 ഗ്രാം ഹെറോയിൻ കണ്ടെത്തുകയും കണ്ടു കെട്ടുകയും ചെയ്തു. 

കണ്ടെത്തിയ 164 ഗ്രാം ഹെറോയിന് ഏകദേശം ഒരു കോടി 20 ലക്ഷം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പും ഉത്സവ കാലവും പരിഗണിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ  ഇൻസ്പെക്ടർ എ.ജിജി പോളിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് ഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റമ്പിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, എക്സൈസ് പ്രിവന്റിവ്  ഓഫീസർമാരായ പി.പി.ഗോകുലകുമാരൻ, ഷൈബു, ഗോപിനാഥൻ.കെ.കെ, യാസർ അറാഫത്ത്.എം.എം, എക്സൈസ് ഡ്രൈവർ എം.വിനീഷ് ആർ എന്നിവരും പങ്കെടുത്തു.

Advertisment