Advertisment

മണ്ണാര്‍ക്കാട് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

author-image
ജോസ് ചാലക്കൽ
New Update
crime hashish oil seased

മണ്ണാര്‍ക്കാട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ സഹിതം യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് കല്ലേക്കാട് സ്വദേശി ലിബിന്‍ (36) നെയാണ് പിടികൂടിയത്. ഇയാളുടെ മുറിയില്‍ നിന്നും 740 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

Advertisment

ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ഇയാള്‍ താമസിച്ചിരുന്ന വാടകമുറിയില്‍ പരിശോധന നടത്തുകയായിരുന്നു.

ഇയാള്‍ ലോറി ഡ്രൈവറാണെന്നാണ് പറയുന്നത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലാണെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. മുന്‍പും ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തിയിട്ടുണ്ടോ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

എസ്.ഐ. ഋഷിപ്രസാദ്, എ.എസ്.ഐ. ശാന്തകുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനിത, കൃഷ്ണകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment