Advertisment

ക്രിസ്തീയ ദേവാലയങ്ങളിൽ ദു:ഖവെള്ളി ആചരണം; മലമ്പുഴ സെന്റ് ജൂഡ്സ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് വികാരി ഫാ: ആൻസൻ മേച്ചേരി മുഖ്യ കാർമ്മികനായി

author-image
ജോസ് ചാലക്കൽ
Updated On
New Update
parihara pradikahanam palakkad

ദേവാലയത്തിൽ നിന്നും കുരിശടിയിലേക്കുള്ള പരിഹാര പ്രദിക്ഷണം.

പാലക്കാട്: ക്രിസ്തുവിന്റെ പീഢാനുഭവങ്ങളും കുരിശു മരണവും ഓർമ്മിച്ചുകൊണ്ട് ഇന്ന് ക്രിസ്തീയ  ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ നടന്നു. പീഢാനുഭവ വായനയും സന്ദേശവും പരിഹാര പ്രദിക്ഷണവും ഉണ്ടായി. ചില ദേവാലയങ്ങളിൽ വൈകിട്ടായിരിക്കും പരിഹാര പ്രദിക്ഷണം ഉണ്ടാവുക.

Advertisment

മലമ്പുഴ സെന്റ് ജൂഡ് സ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് വികാരി ഫാ: ആൻസൻ മേച്ചേരി മുഖ്യ കാർമ്മികനായി. ഓരോ കുരിശു വരക്കുമ്പോഴും കുരിശിന്റെ ശക്തിയാലും യേശുവിന്റെ തിരുരക്തത്തിന്റെ ശക്തിയാലും നാം ശുദ്ധീകരിക്കുകയും വിശുദ്ധീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഫാ: ആൻ മേച്ചേരി സന്ദേശത്തിൽ പറഞ്ഞു. 

യേശു അനുഭവിച്ച പീഢകളെക്കുറിച്ച് നാം ചിന്തിച്ചാൽ നമ്മുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും നിസാരമാണെന്നും മനസ്സിലായി നമുക്ക് സന്തോഷവും സമാധാനവും ഉണ്ടാകുമെന്നും ഫാ: ആൻ സൻ മേച്ചേരി ഓർപ്പിച്ചു. 

തിരുകർമ്മങ്ങൾക്കു ശേഷം ദേവാലയത്തിൽ നിന്നും ആരംഭിച്ച പരിഹാര പ്രദിക്ഷണം ഡാമിനടുത്തുള്ള കുരിശടിയിൽ സമാപിച്ച് - സമാപന ആശിർവാദം നൽകി.

Advertisment