Advertisment

മലമ്പുഴ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
boottle booth

മന്തക്കാട് സെന്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിൽ നിന്നും കാലി കുപ്പിയെടുക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ:ഫോട്ടോജോസ്ചാലയ്ക്കൽ

മലമ്പുഴ: കടുത്ത വേനലിൽ കുപ്പി വെള്ളവും ജൂസും കുടി കഴിഞ്ഞ് കുപ്പികൾ വലിച്ചെറിഞ്ഞ് നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്ന സാഹചര്യത്തിൽ നിന്നും മോചനം നേടുന്നതിനായി മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബുത്തുകൾ സ്ഥാപിച്ചു. ഒഴിഞ്ഞ കുപ്പികൾ ഈ ബുത്തിൽ നിക്ഷേപിക്കാം. ബൂത്ത് നിറയുമ്പോൾ ഹരിതകർമ്മ സേനാംഗങ്ങൾ വന്ന് എടുത്ത് കൊണ്ടുപോകും.

 

Advertisment