Advertisment

ടിഎസ്എസ് ഭട്ടതിരിപ്പാട് രചിച്ച 'ലോകത്തിൻ്റെ ഇഎംഎസ് ഞങ്ങളുടെ കുഞ്ചു' എന്ന ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update
book release palakkad-2

ടി എസ് എസ് ഭട്ടതിരിപ്പാട് രചിച്ച 'ലോകത്തിൻ്റെ ഇഎംഎസ് ഞങ്ങളുടെ കുഞ്ചു' എന്ന കൃതി മുണ്ടൂർ സേതുമാധവൻ, ഡോ. ശ്രീധരൻ അഞ്ചുമൂർത്തിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.

പാലക്കാട്: ടിഎസ്എസ് ഭട്ടതിരിപ്പാട് രചിച്ച ഇഎംഎസ്സിനെക്കുറിച്ചുള്ള 'ലോകത്തിൻ്റെ ഇഎംഎസ് ഞങ്ങളുടെ കുഞ്ചു' എന്ന ഓർമ്മപ്പുസ്തകം പാലക്കാട് പബ്ലിക് ലൈബ്രറിയിൽ വെച്ചു നടന്ന ചടങ്ങിൽ കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, ഡോ. ശ്രീധരൻ അഞ്ചുമൂർത്തിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

എം.ആർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ ഈശ്വർ കുമാർ തരവത്ത് മുഖ്യാതിഥിയായിരുന്നു. ലൈബ്രറി സെക്രട്ടറി ടി.എസ് പീറ്റർ, കൃഷ്ണകുമാർ.ജി, ഇ.ടി. മുരളീധരൻ ഏകതത്ത്വ, സന്തോഷ് മാസ്റ്റർ, എ.എം. രമ, സന്ധ്യാകൃഷ്ണൻ, രവീന്ദ്രൻ മലയങ്കാവ് തുടങ്ങിയവർ ആശംസ പറഞ്ഞു.





Advertisment