Advertisment

പാലക്കാട് ടൗൺ റെയിൽവേ മേൽപാലത്തിൽ സ്ലാബുകള്‍ ഇളകി വീണുണ്ടായ ചതിക്കുഴിയില്‍ കാല്‍നട യാത്രക്കാര്‍ വീഴാത്തത് ഭാഗ്യം കൊണ്ടു മാത്രം. അധികൃതര്‍ മൗനത്തില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update
railway overbridge

ഏറെ വർഷങ്ങൾ പഴക്കമുള്ള പാലക്കാട് റെയിൽവേ മേൽപാലത്തിന്റെ സ്ലാബുകൾ ഇളകി വീണ് ഉണ്ടായ കുഴി പേരിനു മാത്രമായി മൂടി വച്ചിരിക്കുന്നു. ജോസ് ചാലക്കല്‍ പകര്‍ത്തിയ ചിത്രം

പാലക്കാട്: ഏറെ വർഷങ്ങൾ പഴക്കമുള്ള റെയിൽവേ മേൽപാലത്തിന്റെ സ്ലാബുകൾ ഇളകി വീണ് ചതിക്കുഴി രൂപപ്പെട്ടിരിക്കുന്നു. അധികൃതർ മൗനത്തിലാണെന്ന് ഇതിലേ പോകുന്ന കാൽനടയാത്രക്കാർ പറയുന്നു.

Advertisment

റെയിൽവേ സ്റ്റേഷൻ റോഡിലെ ടാക്സിൽ സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്ന പാലം പാളത്തിനപ്പുറം ശകുന്തള ജങ്ങ്ഷനിലാണ് എത്തുക. പാലത്തിൽ വിളക്കുകളില്ലാത്തതിനാൽ സന്ധ്യയായാൽ സാമൂഹവിരുദ്ധരുടെ താവളമായി മാറുകയാണ് ഈ പാലമെന്ന് ആ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ പറയുന്നു.

അഭിസാരികമാർ മുതൽ ലഹരി വിൽപനക്കാർ വരെ പാലത്തിലും പരിസരത്തും ഉണ്ടാകും. തുണിക്കടകളിലടക്കം ജോലി ചെയ്യുന്ന പെൺകുട്ടികൾ രാത്രി ഏഴുമണിക്ക് ജോലി കഴിഞ്ഞിറങ്ങിയാൽ ബസില്‍ കയറുന്നതിനായി ഇതിലൂടെയാണ് കടന്നുപോകാറ്. പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ ശല്യം നേരിടേണ്ടി വന്നീട്ടുണ്ടെന്നും അവർ പറയുന്നു.

ഇവിടെ പോലീസ് പട്രോളിങ്ങ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. തൊട്ടടുത്ത് യന്ത്രഗോവണി പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പ്രവർത്തന രഹിതമാണെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.

Advertisment