Advertisment

മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടു: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ റോഡിലെ റെയിൽവേ മേൽപാലം താൽക്കാലികമായി അടച്ചു

author-image
ജോസ് ചാലക്കൽ
New Update
railway overbridge closed

മാധ്യമ വാർത്തയെ തുടർന്നു മേൽപാലത്തിന്റെ പ്രവേശന കവാടം താൽക്കാലികമായി അടച്ച നിലയിൽ. ജോസ് ചാലക്കല്‍ പകര്‍ത്തിയ ചിത്രം

പാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷൻ റോഡിലെ ടാക്സി സ്റ്റാന്റിൽ നിന്നും ശകുന്തള ജ് ഷനിലേക്ക് ഉള്ള റെയിൽവേ മേൽപാലത്തിൽ സ്ലാബ് ഇളകി അപകട ഭീഷണിയുള്ളതായി മാധ്യമ വാർത്തകൾ വന്നതോടെ അധികൃതർ താൽക്കാലികമായി മേൽപാലം അടച്ചു.

വർഷങ്ങൾ പഴക്കമുള്ള ഈ പാലത്തിലൂടെ രാത്രി സഞ്ചാരം ഏറെ പേടിക്കേണ്ടതാണ്. സന്ധ്യയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ് ഈ പാലം. അഭിസാരിക മാർ മുതൽ ലഹരിവിൽ പനക്കാരും ഉഭ പോക്താക്കളും വിളക്കുകളില്ലാത്ത ഈ പാലത്തിൽ തമ്പടിച്ചിരിക്കും.

കടകളിൽ ജോലി ചെയ്യുന്ന വനിതകളടക്കമുള്ളവർ രാത്രി ഏഴുമണി കഴിഞ്ഞാൽ ബസില്‍ കയറാൻ പോകുന്നത് ഈ പാലത്തിലൂടെയാണ്. അധികൃതരുടെ ശ്രദ്ധ പതിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ എത്രയും വേഗം അറ്റകുറ്റ പണികൾ നടത്തി തുറന്നു കൊടുക്കണമെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു. 

Advertisment