Advertisment

വിഷുവിനും പൂർണ്ണമായി ശമ്പളം കിട്ടാത്തതിനാൽ പ്രതിഷേധക്കണി ഒരുക്കി കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
New Update
kst employees sangh vishu kani



പാലക്കാട്: വിഷുവെത്തിയിട്ടും കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്തതിനെതിരെ പാലക്കാട് ഡിപ്പോയിൽ കെ എസ് ടി എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിൽ പ്രതിഷേധക്കണി ഒരുക്കി. വിഷുക്കണി ഒരുക്കി അതിൽ സർക്കാർ കെഎസ്ആർടിസി ജീവനക്കാരോട് ചെയ്ത ദ്രോഹ നടപടികൾ പ്ലക്കാർഡാക്കി കുത്തിവെച്ചാണ് പ്രതിഷേധക്കണി ഒരുക്കിയത്. 

Advertisment

തുടർന്നു നടന്ന പ്രതിഷേധ കൂട്ടായ്മ എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ജീവനക്കാരും മലയാളികളാണെന്നും എല്ലാ മലയാളികളേയും പോലെ വിഷു ആഘോഷിക്കാനുള്ള സാഹചര്യം നിഷേധിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ ജീവനക്കാരുടെ ബലഹീനതയായി സർക്കാർ കണക്കാക്കരുതെന്നും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ സി.പ്രമോദ്, എം.കണ്ണൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ എൽ.രവി പ്രകാശ്, എം. മുരുകേശൻ, എൽ.മധു, പി.സി.ഷാജി, എൻ.സുബ്രഹ്മണ്യൻ, യു. തുളസീദാസ്, സി.രാജഗോപാൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Advertisment