Advertisment

ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന 'ആരവം 2024' രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്‍റിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരകളി കായിക പ്രേമികൾക്ക് ആവേശമായി

author-image
ജോസ് ചാലക്കൽ
Updated On
New Update
mega thiruvathira
    Advertisment

    പട്ടാമ്പി: ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന ആരവം 2024 രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റ് ഭാഗമായി ചാലിശേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ ഒരുക്കിയ മെഗാ തിരുവാതിരകളി ജീവകാരുണ്യത്തിനായുള്ള കുടുബശ്രീ സി.ഡി.എസ് അംഗങ്ങളുടെ അമൂല്യ വിരുന്നായി.

    ചാലിശേരി ഗ്രാമത്തിലെ 200 ഓളം അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 100 ഓളം അംഗങ്ങളാണ് ആദ്യമായി നടത്തിയ മെഗാ തിരുവാതിരക്കളിയിൽ പങ്കാളികളായത്.ചന്ദനക്കുറിയും മുല്ലപ്പൂവും കസവ് സാരിയും വയലറ്റ് ബളൗസും അണിഞ്ഞ് അംഗങ്ങൾ സ്റ്റേഡിയത്തിന് മധ്യേ അണിനിരന്നു.

    കത്തിച്ച നിലവിളക്കിന് ചുറ്റുംനിന്ന് ഗണപതി സ്തുതിയോടെയും സ്വരസ്വതി വന്ദനത്തോടെയും തിരുവാതിര കളിക്ക് തുടക്കം കുറിച്ചു. സംഘത്തിലെ നായിക ആദ്യ വരി പാടിയതോടെ സംഘത്തിലുള്ളവർ അതേറ്റുപാടി. പാട്ടിൻ്റെ താളത്തിനൊപ്പം സംഘത്തിലുള്ളവർ ചുവട് വെക്കുകയും സിഡിഎസ് നർത്തകികൾ കൈകൾ കൊട്ടുകയും ചെയ്തു.

    വനിതകളുടെ തനതായ സംഘനൃത്തം കായിക പ്രേമികൾക്ക് ആവേശവും ആഹ്ളാദവുമായി. ഗാലറിയിൽ തിങ്ങിനിറഞ്ഞവർ ഹർഷാരവം മുഴക്കി നർത്തകർക്ക് പ്രോൽസാഹനം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ, വൈസ് പ്രസിഡൻ്റ് സാഹിറ കാദർ, ബ്ലോക്ക് മെമ്പർ ധന്യസുരേന്ദൻ, പഞ്ചായത്തംഗങ്ങളായ ആനി വിനു, റംല വീരാൻ കുട്ടി,സഹന അലി, സരിത വിജയൻ, സഹന മുജീബ്, സി ഡി എസ്  ഭാരവാഹികൾ എന്നിവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

    ഗാലറിയിൽ  തിരുവാതിര കളിയും ഉദ്ഘാടന മത്സരവും കാണാൻ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ സ്റ്റേഡിയത്തിലെത്തി. തിരുവാതിര കളിക്ക് സി.ഡി.എസ് ചെയർപേഴ്സൺ ലതസൽ ഗുണൻ, വൈസ് ചെയർപേഴ്സൺ ലളിതസുന്ദരൻ, കോർഡിനേറ്റർ വി.കെ സുധ എന്നിവർ നേതൃത്യം നൽകി. സംഘാടക സമിതി ചെയർമാൻ വി.വി.ബാലകൃഷണൻ, കൺവീനർ എം എം അഹമ്മദുണ്ണി, ട്രഷറർ ജ്യോതി ദേവ്, കോർഡിനേർമാരായ ടി.കെ. സുനിൽ കുമാർ, ടി.എ.രണദിവെ, സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി, കെ.എൻ ദിജി എന്നിവർ സംസാരിച്ചു.

    Advertisment