Advertisment

പാലക്കയം വഴികടവ് ഇടവകയില്‍ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായി

author-image
ജോസ് ചാലക്കൽ
Updated On
New Update
vazhikadavu roopatha

പാലക്കയം: വഴികടവ് ഇടവകയിൽ നടന്ന ഹെയർ ഡൊനേഷൻ ക്യാമ്പിൽ ഇടവകയിൽ നിന്നുള്ള മൂന്നു വനിതകൾ അവരുടെ തലമുടി ക്യൻസർ   രോഗികൾക്കുവേണ്ടി നൽകി നാടിനു അഭിമാനമായി. നീതു ടോജി താന്നിക്കൽ, ക്രിസ്റ്റി സെഞ്ജു പാലാട്ടിൽ, ജെസ്നി ലിന്റോ കാക്കാനിയിൽ എന്നിവരാണ് ക്യാൻസർ രോഗികൾക്കുവേണ്ടി കേശദാനം ചെയ്തത്.

Advertisment

വഴികടവ് പള്ളിയങ്കണത്തിൽ നടന്ന ബോധവത്കരണ ക്ളാസ്സുകൾക്കു വികാരി ഫാ. ലാലു ഓലിക്കൽ, സാമൂഹ്യ പ്രവർത്തകനായ സതീഷ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.

സ്ത്രി സൗന്ദര്യത്തിൻറെ ഏറ്റവും വലിയ അടയാളമായ തലമുടി ദാനം ചെയ്തതിലൂടെ ഈ മൂന്നു വനിതകളും വലിയ ത്യാഗത്തിൻറെ പ്രതീകങ്ങളും പ്രഘോഷകരുമായെന്നു അഭിനന്ദന സന്ദേശത്തിൽ ഇടവക വികാരി അഭിപ്രായപ്പെട്ടു. 

ഇനിയും ധാരാളം വനിതകൾ ഈ വിധത്തിലുള്ള വീരോചിത പ്രവൃത്തികൾക്കു സന്നദ്ധരാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ക്യാംപിനുവേണ്ട ക്രമീകരണങ്ങൾക്ക്  കൈക്കാരന്മാരായ ലിന്റോ കാക്കാനിയിൽ  സെഞ്ജു പാലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Advertisment