Advertisment

പാലക്കാട് രൂപത രണ്ടാം എപ്പാർക്കിയൽ അസംബ്ലി തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
Palakkad diocese eparchial assembly

പാലക്കാട്: ഏപ്രിൽ 15 മുതൽ 18 വരെ ഏഴക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടക്കുന്ന പാലക്കാട് രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലി തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

Advertisment

പരിശുദ്ധന്മാവാണ് സഭയെ  എന്നും നയിക്കുന്നതെന്നും പൗരസ്ത്യ സഭകൾ ആരംഭകാലം മുതലേ യോഗങ്ങൾ കൂടി തീരുമാനങ്ങളെടുത്തിരുന്ന സഭയാണെന്നും, ആഗോള സഭയ്ക്ക് ഭാരത സഭ നൽകിയ അതുല്യ സംഭാവനയാണ് യോഗങ്ങൾ എന്നും മാർ ആൻഡ്രൂസ് താഴത്ത് പിതാവ് അസംബ്ലി ഉദ്ഘാsനം ചെയ്ത് സംസാരിച്ചു.  

ആധുനിക കാലത്ത്  സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിശ്വാസ പ്രഘോഷണം നടത്താൻ നാം സജ്ജരാകണം എന്നും പിതാവ് കുട്ടിച്ചേർത്തു. അസംബ്ലിളിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന പത്ത് വർഷത്തേയ്ക്കുളള കർമ്മപദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാലക്കാട് രൂപതയുടെ മെത്രാൻ  മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാർ ജേക്കബ് മനത്തോടത്ത് മാർ യൂഹന്നോൻ തെയഡോഷ്യസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റർ ടെസി കാച്ചപ്പിള്ളി ഒ.പി, തേമസ് ആൻ്റണി, സോളി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന നാല് ദിവസത്തെ അസംബ്ലിയിൽ വിശ്വാസ പരിശീലനം, സാമുദായിക ശാക്തീകരണം, പ്രേഷിത പ്രവർത്തനം എന്നീ വിഷയങ്ങളെ അധികരിച്ച് വിഷയാവതരണങ്ങളും ചർച്ചകളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളെക്കുറിച്ച് ഇടവക, ഫൊറോന തലത്തിലും പാസ്റ്ററൽ കൗൺസിലിലും വിശദമായ ചർച്ചകൾ ചെയ്ത റിപ്പോർട്ടുകൾ ക്രോഡീകരിച്ച മാർഗ്ഗരേഖയും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

പാലക്കാട് രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 107 പേർ ഈ അസംബ്ലിയിൽ സംബന്ധിക്കുന്നുണ്ട്. മാർ പോൾ ആലപ്പാട്ട്, മാർ പ്രിൻസ് പാണങ്ങാടൻ, മാർ ടോണി നീലങ്കാവിൽ എന്നീ മെത്രാന്മാരും വിവിധ ദിവസങ്ങളിൽ ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നതാണ്.

അടുത്ത പത്തു വർഷത്തേക്കുളള രൂപതയുടെ കർമ്മപദ്ധതിയും തുടർന്നുള്ള ദിവസങ്ങളിൽ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. വികാരി ജനറൽ മോൺ. ജീജോ ചാലക്കലിന്റെയും കൺവീനർ  ഫാദർ മാത്യു ഇല്ലത്തുപറമ്പിലിന്റെയും സെക്രട്ടറി ഫാദർ അരുൺ കലമറ്റത്തിന്റെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ അസംബ്ലിയുടെ പരിപാടികൾ നടന്നുവരുന്നതായി പാലക്കാട് രൂപത പി ആർ ഒ അറിയിച്ചു.

Advertisment