Advertisment

കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം

author-image
ജോസ് ചാലക്കൽ
New Update
car accident pattambi

പട്ടാമ്പി: തൃത്താല കുറ്റിപ്പുറം റോഡിൽ കൂടല്ലൂർ മണ്ണിയം പെരുമ്പലം പഴയ സ്റ്റേറ്റ് ബാങ്കിന് സമീപം കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. ഞായറാഴ്ച്ച പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ആർക്കും പരിക്കില്ല. വാഹനത്തിനും വൈദ്യുത പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.

കാർ മാറ്റിയാൽ വൈദ്യുത പോസ്റ്റ് നിലം പതിക്കുമെന്നതിനാൽ വൻ വിപത്ത് ഒഴിവാക്കാൻ വേണ്ടി ബന്ധപ്പെട്ട അധികാരികൾ എത്തുന്നത് വരെ അപകട സ്ഥലത്തുനിന്നും വാഹനം മാറ്റിയിട്ടില്ല. മണ്ണിയം പെരുമ്പലം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കെഎസ്ഇബി അധികൃതർ ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതിനാൽ വൻദുരന്തം ഒഴിവായി.

Advertisment