Advertisment

ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് ശബ്ദമുയരേണ്ടത് - വിസ്ഡം ജാലകം ക്യാമ്പ്

author-image
ജോസ് ചാലക്കൽ
Updated On
New Update
Visdom jalakam

വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ സമിതി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പ് വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: ഇന്ത്യയുടെ പൈതൃകവും വൈവിധ്യങ്ങളുടെ സംസ്കാരവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന്റ കുതന്ത്രങ്ങൾക്കെതിരെയാണ് ശബ്ദമുയരേണ്ടതെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സമിതി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അൽ ഹികമി അധ്യക്ഷത വഹിച്ചു.

Advertisment

സ്ഥലനാമങ്ങൾക്കും പ്രദേശങ്ങൾക്കും മതത്തിന്റെ പരിവേഷം നൽകി സാമൂഹിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ പൊതു സമൂഹം ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷികവും സാമൂഹികവും രാഷ്ട്രീയപരവുമായ അത്യാവശ്യങ്ങളെ പരിഹസിക്കുകയും വർഗീയ ചിന്തകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുകയാണ് കാവി രാഷ്ട്രീയം. ഫാസിസ്റ്റ് കക്ഷികൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയുകയും മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനും ഓരോ പൗരനും ശ്രദ്ധിക്കണം.

ലോക ഇന്റക്സിൽ ദാരിദ്ര്യത്തിന്റെ പട്ടികയിൽ ഇടം പിടിക്കും വിധം രാജ്യത്തിന്റ സാമ്പത്തിക ഭദ്രതയെ തകർത്തവരുടെ ഭരണ പരാജയം വിഷയീഭവിക്കണം. നിസാര കാര്യങ്ങളിൽ പരസ്പര വിഴുപ്പലക്കലുകളിലൂടെ യഥാർത്ഥ ശത്രു രക്ഷപ്പെടുകയാണെന്നും അതിന് ഇരു മുന്നണികളും ഇടം നൽകരുതെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ കോടിക്കണക്കിന് യുവാക്കളിലെ തൊഴിൽ രാഹിത്യം മുഖ്യ  തെരെഞ്ഞെടുപ്പ് വിഷയമാക്കണം. തൊഴിൽ രാഹിത്യത്തിനും വർഗീയതയ്ക്കും വെറുപ്പുൽപാദനത്തിനും കാരണമായവർക്കെതിരെ വിദ്യാർത്ഥികൾ ശക്തമായി പ്രചാരണ രംഗം സജീവമാക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ്  ഹസ്സൻ അൻസാരി, മുനീർ നജാത്തി ഗൂഡല്ലൂർ, നിസാർ സ്വലാഹി പുള്ളിപ്പാടം, അഷ്കർ അരിയൂർ, സ്വലാഹുദ്ദീൻ ഇബ്നു സലീം, മൂസ സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ, നസീഫ് മാസ്റ്റർ, ഹാരിസ് ആറ്റൂർ, ഷംജാസ് കെ അബ്ബാസ്, റിഷാദ് അൽ ഹികമി, ഷാഫി അൽ ഹികമി, മുജാഹിദ് അൽ ഹികമി, ഷഫീഖ് അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി, മുജീബ് സലഫി, ആഷിക് തിരുവിഴാംകുന്ന്, മുബാറക് ബിൻ മുസ്തഫ, മാജിദ് മണ്ണാർക്കാട് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

Advertisment