Advertisment

അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം; കേരള ജേർണലിസ്റ്റ് യൂണിയൻ സ്വതന്ത്ര പത്രപ്രവർത്തക ദിനാഘോഷം നടത്തി

New Update
kju palakkad

മണ്ണാർക്കാട്: മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും മാധ്യമപ്രവർത്തകരുടെ സംരക്ഷണവും ഓർമിപ്പിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ മണ്ണാർക്കാട് മേഖല കമ്മിറ്റി സ്വതന്ത്ര പത്രപ്രവർത്തക ദിനാഘോഷം നടത്തി.

മുതിർന്ന എഴുത്തുകാരൻ ടി.ആർ. തിരുവിഴാംകുന്നിനെ ആദരിച്ചു. ടി ആർ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജെ.പി മണ്ണാർക്കാട് അധ്യക്ഷനായി. ഇന്നത്തെ സാഹചര്യത്തിൽ ലോകത്തെവിടെയും വാർത്തകൾ എത്താൻ കുറച്ച് നിമിഷങ്ങൾ മതി. ഓരോരുത്തരുടെയും ചിന്താഗതിക്ക്‌ അനുസരിച്ച് വാർത്തയുടെ ഉള്ളടക്കം വഴിതിരിഞ്ഞുപോവാൻ പാടില്ല. വസ്തുതകൾ അടിസ്ഥാനമാക്കിയാവണം വാർത്തകൾ. അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന സന്ദേശമാണ് മാധ്യമസ്വാതന്ത്ര്യ ദിനം ഓർമിപ്പിക്കുന്നത്. 

ദീർഘകാലത്തെ എഴുത്തും സാഹിത്യപ്രവർത്തനവും മുൻനിർത്തി ടി ആർ തിരുവിഴാംകുന്നിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സി. രാമൻകുട്ടി, ബിജുപോൾ, സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.

Advertisment