Advertisment

ബസവേശ്വര ജയന്തി സംസ്ഥാനത്ത് അവധി ദിനമാക്കണം: ഓൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
New Update
veera shaiva sabha-3

പാലക്കാട്: ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന തല ശ്രീ ബസവേശ്വര ജയന്തി സമ്മേളനം പാലക്കാട് മോയൻ എൽ.പി സ്ക്കൂളിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. മുരുകന്റെ അദ്ധ്യക്ഷതയിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.

Advertisment

വീരശൈവ സമുദായ ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ ബസവേശ്വരന്റെ 892 - മത് ജയന്തി ആണ് ഇന്ന് നടന്നത്. വർഗ്ഗരഹിതവും, ജാതി രഹിതവുമായ സമൂഹത്തെ നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ സ്വപ്നം കണ്ട് ഭൗതീകതയേയും, ആത്മീയതേയും സമന്വയിപ്പിച്ചയാളായിട്ടാണ് ശ്രീ ബസവേശ്വരനെ ചരിത്രം വിലയിരുത്തിയത്.

veera shaiva sabha-4

എഡി 1131-ൽ കർണ്ണാടകയിലെ ബിജാപൂരിൽ ഇംഗലേശ്വര ബഗവാടിയിലാണ് ജനനം. നാട്ടുരാജ്യമായ കല്യാണിയിലെ ഖജനാവു സൂക്ഷിപ്പുകാരനും ക്രമേണ രാജാവിന്റെ പ്രധാനമന്ത്രിയായും ശ്രീ. ബസവേശ്വരൻ പ്രവർത്തിച്ചു. 12-ാം നൂറ്റാണ്ടിൽ " അനുഭവമണ്ഡം" എന്ന ആദ്ധ്യാത്മിക പാർലമെന്റിന് അദ്ദേഹം രൂപം നൽകി ഇതാണ് ഇന്നത്തെ ജനാതിപത്യ സംവിധാനം അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും എതിർക്കപ്പെടണമെന്നും, ജീവിതത്തിൽ നിന്ന് അവ ഒഴിവാക്കണപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

തൊഴിൽ തന്നെയാണ് ഈശ്വര ആരാധന എന്ന് അദ്ദേഹം വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ശ്രീ. ബസവേശ്വരന്റെ ജന്മദിനാഘോഷം കേരളത്തിൽ ഒരു മാസം ആഘോഷിക്കുവാനും തീരുമാനിച്ചു. ശ്രീ ബവേശ്വരന്റെ ജയന്തി അവധി ദിനമായി പ്രഖ്യാപിക്കുക, അദ്ദേഹത്തിന്റെ ജീവിത ചരിത്രം കോളേജ് സിലബസുകളിൽ ഉൾപ്പെടുത്തുക, ശ്രീ ബസവേശ്വരന്റെ പേരിൽ കേരളത്തിൽ സാംസ്ക്കാരിക വകുപ്പ് സ്മൃതി മണ്ഡപം സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനത്തിൽ എൻ. കുട്ടൻ കണ്ണാടി, പി. സുബ്രഹ്മണ്യൻ വല്ലങ്ങി പ്രിയ എ.പാലക്കാട് മണികണ്ഠൻ എ എൻ , സോമൻ തിരുനെല്ലായി എന്നിവർ പ്രസംഗിച്ചു. ,

Advertisment