Advertisment

ഇറച്ചിവെട്ടുന്നതിനിടെ വാക്കുതര്‍ക്കം; സഹോദരനെ അനുജന്‍ കുത്തിക്കൊന്നു; സംഭവം പാലക്കാട്

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം  മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുന്നതിനിടെ രംഗസ്വാമി മദ്യപിച്ചെത്തി. പിന്നാലെയാണ് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala police1

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു. പാലക്കാട് കൊഴിഞ്ഞാംമ്പാറയിലാണ് സംഭവം നടന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയെയാണ് അനുജന്‍ മഹേന്ദ്രന്‍ കൊലപ്പെടുത്തിയത്. 

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം  മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുന്നതിനിടെ രംഗസ്വാമി മദ്യപിച്ചെത്തി. പിന്നാലെയാണ് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.

മഹേന്ദ്രൻ  തന്നെയാണ്  രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മഹേന്ദ്രന്‍ കുറ്റം സമ്മതിച്ചത്.

Advertisment