Advertisment

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം; കാരണം ഇതാണ്‌

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം.

New Update
rtyuiuyt

പാലക്കാട്: ചൂട് കനക്കുന്ന സാഹചര്യത്തില്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

Advertisment

പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രികളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം.

 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

Advertisment