Advertisment

പാറപ്പുറം അക്ഷര വായനശാല പുതിയ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും,വാർഷികാഘോഷവും നടത്തി

New Update
mannarkkad1.jpg

മണ്ണാർക്കാട് :കച്ചേരിപ്പറമ്പ് പാറപ്പുറം കേന്ദ്രീകരിച്ച് സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്ന അക്ഷരം വായനശാല പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും എട്ടാം വാർഷികവും, വിപുലമായ പരിപാടികളോടെ നടത്തി.ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.അക്ഷരം വായനശാല ചെയർമാൻ ടി.ആർ. തിരുവിഴാംകുന്ന് അധ്യക്ഷനായി.കൺവീനർ ഇ.സ്വാമിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഓരോ നാട്ടിലെയും ഗ്രന്ഥാലയങ്ങള്‍ പുസ്തക സൂക്ഷിപ്പ് പുരകള്‍ മാത്രമല്ല,വിനോദ-വിജ്ഞാന കൈമാറ്റത്തിന്റെയും 

സാമൂഹ്യ നന്മയുടെയും ഇടങ്ങൾ കൂടിയാണെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.

Advertisment

നാട്ടുകാരുടെയും  രക്ഷിതാക്കളുടെയും പിന്തുണയോടെ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ വായനശാലയും പഠനാന്തരീക്ഷവും  ഉറപ്പാക്കുന്ന രീതിയിലാണ് അക്ഷരം വായനശാല പുതിയ രീതിയിൽ ക്രമീകരിച്ചിട്ടുള്ളത്.

കലാസാംസ്കാരിക രംഗങ്ങളിൽ മികവു തെളിയിച്ച പ്രതിഭകളെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു.സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.

വാർഡ് മെമ്പർ അശ്വതി.പി,കെ.ടി. അബ്ദുള്ള,ഉണ്ണി കൃഷ്ണൻ,ശിവപ്രസാദ് പാലോട്,

അബ്ദുള്ള മാസ്റ്റർ,കേശവൻ മാസ്റ്റർ, സി.എസ്.ജയരാജ്‌,ഡോ.ടി.പി.ഷിഹാബുദ്ദീൻ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര വായനശാല ജോ.സെക്രട്ടറി എബി മോൻ സ്വാഗതവും ലൈബ്രേറിയൻ  കൗസല്യ.ടി നന്ദിയും പറഞ്ഞു.



 ഗൃഹാന്തരീക്ഷത്തിലേക്ക് മാറ്റി  പ്രവർത്തനം തുടങ്ങിയ അക്ഷര ഗ്രാമീണ വായനശാല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.എൻ.മോഹനൻ നിർവഹിക്കുന്നു

Advertisment