Advertisment

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചു

author-image
ജോസ് ചാലക്കൽ
New Update
visited  library1.jpg

പല്ലാവൂർ: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പല്ലാവൂർ ഗവ:എൽ.പി. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ കൂടല്ലൂർ പ്രതീക്ഷാ കലാസാംസ്കാരിക സംഘം വായനശാല സന്ദർശിച്ചു. 

വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്താനും മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം. ദേശീയ അധ്യാപക അവാർഡ് ജേതാവും സ്കൂൾ എസ്.എം.സി ചെയർമാനുമായ എ. ഹാറൂൺ മാസ്റ്റർ, അധ്യാപികമാരായ എം.ടിൻ്റു , എസ്. പ്രിയ, സ്കൂൾ ലീഡർ എം. മാളവിക എന്നിവർ നേതൃത്വം നൽകി.

പല്ലാവൂർ ജി എൽ പിസ്കൂൾ പുറത്തിറക്കിയ 2024 വർഷത്തെ കലണ്ടറും, വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കിയ കുഞ്ഞിക്കുറുമ്പ് ഡയറിക്കുറിപ്പുകളുടെ പുസ്തകവും , നാലാം ക്ലാസ്സ് വിദ്യാർത്ഥി അഭിനലിൻ്റെ "അമ്മ" സവിത സുനിൽകുമാറിൻ്റെ പനിനീർ ചാമ്പകൾ എന്ന പുസ്തകവും വായനശാലക്ക് നൽകി.

ചിൽഡ്രൻറ്സ് യുണൈറ്റഡ് ഫൗണ്ടേഷൻ സ്ഥാപകൻ  ഹരിഹരൻ്റെ "ഒറ്റപ്പെട്ടവർ " എന്ന പുസ്തകത്തിൻ്റെ മലയാളം ഇംഗ്ലീഷ് പതിപ്പുകൾ പ്രതീക്ഷ ഭാരവാഹികൾ ചേർന്ന് സ്കൂൾ അധികൃതകർക്ക് നല്കി. വായനശാല ഭാരവാഹികളായ കെ.എസ്. ലക്ഷ്മണൻ, ടി.സുരേഷ്, വി. ജനാർദ്ദനൻ, സാമൂഹ്യ പ്രവർത്തകൻ ആർ.കണ്ണദാസ് ബാലവേദി പ്രവർത്തകരായ ദിയാ ലക്ഷ്മി, ശ്രീശ്യാം എന്നിവർചേർന്ന് സന്ദർശകരെ സ്വീകരികരിച്ചു.

Advertisment