Advertisment

മിസ്സിസ് കൈരളി 2023 കിരീടം ചൂടി നടിയും മോഡലുമായ സുചിത്ര വി. എസ്

New Update
_P126181 (1).jpg

പാലക്കാട്‌: ഫാഷൻ രംഗത്ത് വളരെ ശ്രദ്ധേയരായ മിസ്ജ ക്രിയേഷൻസ് പാലക്കാട്‌ വെച്ച് നടത്തിയ മിസ്സിസ് കൈരളി -2023, മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മോഡലിംഗ് രംഗത്തും അഭിനയരംഗത്തും നിറസാന്നിധ്യമായിരുന്ന സുചിത്ര വി. എസ്. കിരീടം നേടി. മുമ്പും മിസ്സിസ് മലബാർ, മിസ്സിസ് കേരള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു _P126298 (1).jpg

ദീർഘകാലത്തോളമായി ഫാഷൻ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സുചിത്ര നല്ലൊരു അഭിനേത്രി  കൂടിയാണ്. സൂപ്പർ ഹിറ്റായ കൊറോണ ധവാനിലും, റിലീസിന് ഒരുങ്ങുന്ന വിളിക്കൂ പരിസരത്തുണ്ട്, എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈയൽ, ഗ്രാൻപ്പ തുടങ്ങിയ ഹ്രസ്സ്വ സിനിമകളിലും അഭിനയിച്ചു._P126329 (1).jpg

സുചിത്ര കലാരംഗത്തും മോഡൽ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ  ഇവരുടെ ഉടമസ്ഥതയിലുള്ള "സുജി'സ് മേക്കപ്പ് സ്റ്റുഡിയോ & അക്കാഡ മി" പട്ടാമ്പിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

Advertisment