പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍. യോഗത്തിൽ കയ്യാങ്കളി നടന്നു എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്.
കയ്യാങ്കളി വാര്‍ത്തകളെന്ന് വിളിച്ച് പറഞ്ഞവരോട് വിവരങ്ങള്‍ ചോദിക്കാനും പത്മകുമാര്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സംസ്ഥാന കമ്മിറ്റിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലാണ് തര്‍ക്കം നടന്നത്.
പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.