Advertisment

പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്; ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും, പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ല; ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്. കേരളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് പ്രശ്‌നം.

New Update
464646

പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി. നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.

Advertisment

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും. പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്. കേരളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് പ്രശ്‌നം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായിയും രാഹുലും പരസ്പരം വിമര്‍ശിക്കുന്നത്.

ഇരട്ടത്തപ്പാണെന്നും അനില്‍ ആന്റണി പറഞ്ഞു. ബിജെപി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജാതീയമായ വിഭജിക്കാനാണെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന് അവരുടെ ഐഡന്റിറ്റി മനസ്സിലാവുന്നില്ല. ബിജെപി പറഞ്ഞകാര്യങ്ങള്‍ ചെയ്യുമെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു.

 

Advertisment