Advertisment

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യുന്നവരുടെ യോഗം നടന്നു; ഒരു എംഎൽഎ വന്നാണ് അവർക്ക് ഉപദേശം കൊടുത്തത്; എന്തൊരു കഷ്ടമാണിതെന്ന് ആന്റോ ആന്റണി

എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു. എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

New Update
anto antony Untitlied.jpg

പത്തനംതിട്ട: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യുന്നവരുടെ യോഗം നടന്നു.

Advertisment

ഒരു എംഎൽഎ വന്നാണ് അവർക്ക് ഉപദേശം കൊടുത്തതെന്നും എന്തൊരു കഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കള്ളവോട്ട് ഫലപ്രദമായി ചെയ്യണമെന്ന് എംഎൽഎ പറഞ്ഞു കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ട് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം പരാജയ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു. എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണറുടെ ഓഫീസിൽ നിന്നും സഭാ നേതൃത്വത്തെ നിരന്തരം വിളിക്കുകയാണെന്ന ആരോപണവും ആന്റോ ആന്റണി ഉയർത്തി.

ഇവിടുത്തെ ഗവർണർ അല്ലെന്നും മലയാളിയായ മറ്റൊരു ഗവർണർ സഭാ നേതൃത്വത്തെ വിളിച്ച് അനിൽ ആൻ്റണിയെ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment