Advertisment

ആറു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ വോട്ടുചെയ്തു, വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചു; പത്തനംതിട്ടയിലും കള്ളവോട്ട് പരാതി

ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
election Untitledc.jpg

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി.

Advertisment

കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബൂത്ത് ലെവല്‍ ഓഫീസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

വീട്ടിലെ വോട്ടില്‍ കണ്ണൂര്‍ 70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കഴിഞ്ഞദിവസം പരാതി വല്‍കിയിരുന്നു.

86 കാരിയായ കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി എന്നയാള്‍ വോട്ടു ചെയ്തു എന്നാണ് പരാതി. ബിഎല്‍ഒ ഇതിന് കൂട്ടുനിന്നു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

 

Advertisment