Advertisment

സംസ്ഥാനത്ത് മെയ് രണ്ടാം വാരം വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

New Update
hot warn.jpg

തിരുവനന്തപുരം: സംസ്ഥാനത്ത്  മെയ് രണ്ടാം വാരം വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. അത്യുഷ്ണം അനുഭവപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും അറിയിച്ചു.

Advertisment

മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment