Advertisment

ഒരുമിച്ച് മരിക്കാന്‍ തീരുമാനം; ഭാര്യയ്ക്ക്‌ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് പിന്‍വാങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍

സൗമ്യ മരിച്ചതിന് പിന്നാലെ ഇയാള്‍ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്മാറി. ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സുനിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

New Update
sunilkumar soumya

റാന്നി: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽകുമാറാ(40)ണ് ഭാര്യ സൗമ്യ(35)യുടെ മരണത്തില്‍ അറസ്റ്റിലായത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സുനില്‍കുമാര്‍ സൗമ്യയ്ക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു. എന്നാല്‍ സൗമ്യ മരിച്ചതിന് പിന്നാലെ ഇയാള്‍ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്മാറി. ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സുനിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment