Advertisment

കൊടും ചൂടിന് ആശ്വാസമാകും; ഇന്ന് നാല് ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കടൽക്ഷോഭവും പ്രവചിക്കുന്നുണ്ട്.  2024 ഏപ്രിൽ 6 മുതൽ ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയ‍‍ർന്ന താപനില മുന്നറിയിപ്പുമുണ്ട്.

New Update
kerala weather updates

പത്തനംതിട്ട: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമാകുന്നു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കേരളത്തിൽ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

Advertisment

പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.  കഴിഞ്ഞ ​ദിവസം ഒൻപത് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് പാലക്കാട് എന്നീ ജില്ലകളിലായിരുന്നു മഴ സാധ്യത. 

തിങ്കളാഴ്ച 10 ജില്ലകൾക്കും ചൊവ്വാഴ്ച 14 ജില്ലകൾക്കും  ബുധനാഴ്ച 6 ജില്ലകൾക്കുമാണ് മഴ സാധ്യതാ പ്രവചനമുള്ളത്.

തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കടൽക്ഷോഭവും പ്രവചിക്കുന്നുണ്ട്.  2024 ഏപ്രിൽ 6 മുതൽ ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയ‍‍ർന്ന താപനില മുന്നറിയിപ്പുമുണ്ട്.

തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

Advertisment