Advertisment

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം എന്നോട്‌ ചോദിക്കരുത്‌; സിപിഎം പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാല്‍ മതി; പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട, ഉത്തരം കിട്ടില്ല: രാജീവ് ചന്ദ്രശേഖര്‍

എന്ത് വേണമെങ്കിലും വിളിച്ചോളു. വര്‍ഗീയ വാദിയെന്ന് വിളിക്കരുത്', കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.

New Update
rajiv chandrasekhar real.jpg

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സിപിഐഎം പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ല. മുഖ്യമന്ത്രി എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചു. എന്ത് വേണമെങ്കിലും വിളിച്ചോളു. വര്‍ഗീയ വാദിയെന്ന് വിളിക്കരുത്', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.

Advertisment