Advertisment

വിവാദങ്ങളിൽ അനിൽ ആൻ്റണിയും ആൻ്റോ ആൻ്റണിയും മറുപടി പറയണം, എന്നിട്ട് മതി നാട്ടുകാരോട് വോട്ട് ചോദിക്കുന്നത്, രണ്ട് പേരെയും തനിക്ക് വിശ്വാസമില്ലെന്ന് തോമസ് ഐസക്

പി കെ ബിജുവിൻ്റെ കേസ് വേറെ തൻ്റെ കേസ് വേറെ. തനിക്ക് കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി അല്ലേ പൗരാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലപാട് എടുക്കുന്നതെന്നും തോമസ് ഐസക്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
thomas

പത്തനംതിട്ട: വിവാദങ്ങളിൽ അനിൽ ആൻ്റണിയും ആൻ്റോ ആൻ്റണിയും മറുപടി പറയണമെന്ന് പത്തനംതിട്ടയിലെ സിപിഐഎം സ്ഥാനാർഥി തോമസ് ഐസക്.

Advertisment

എന്നിട്ട് മതി നാട്ടുകാരോട് വോട്ട് ചോദിക്കുന്നത്. രണ്ട് പേരെയും തനിക്ക് വിശ്വാസമില്ലെന്നും രണ്ട് പേരും വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി സിഇഒ ഹൈക്കോടതിയിൽ അഫിഡവിറ്റ് നൽകിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിൽ സിഇഒയ്ക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്നാണ് അഫിഡവിറ്റ്. മന്ത്രിമാർക്കും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ഗവേർണിങ് ബോഡി അംഗങ്ങൾക്കും ഫണ്ട് വിനിയോഗവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ഐസക് ഓഡിറ്റിലോ ആർബിഐയിലോ ഒരു പരാമർശം പോലും ഇല്ലെന്നും വ്യക്തമാക്കി.

പി കെ ബിജുവിൻ്റെ കേസ് വേറെ തൻ്റെ കേസ് വേറെ. തനിക്ക് കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി അല്ലേ പൗരാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലപാട് എടുക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

 

Advertisment