Advertisment

വളരെ നിഷ്‌ക്കളങ്കമായി നമ്മള്‍ ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാന്‍ പാടില്ല; മുഖ്യമന്ത്രി പറഞ്ഞിടത്ത് നില്‍ക്കുന്നു; ബാക്കി അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയുമെന്ന് തോമസ് ഐസക്ക്

വളരെ നിഷ്‌ക്കളങ്കമായി നമ്മള്‍ ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാന്‍ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

New Update
thomas

പത്തനംതിട്ട: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരണവുമായി പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്ക്.

Advertisment

വളരെ നിഷ്‌ക്കളങ്കമായി നമ്മള്‍ ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാന്‍ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് സംഭവത്തിലെ വിലയിരുത്തല്‍. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. മുഖ്യമന്ത്രി പറഞ്ഞിടത്ത് നില്‍ക്കുന്നുവെന്നും ബാക്കി അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷം എംപി എന്ന നിലയില്‍ പത്തനംതിട്ടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisment