Advertisment

സിപിഎമ്മിലെ കണ്ണൂര്‍ ലോബി അന്തഃച്ഛിദ്രം മൂലം തകര്‍ന്നു; പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്ന് തട്ടില്‍, ഇ പി ജയരാജന് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്ന് ചെറിയാന്‍ ഫിലിപ്പ്

പിണറായിയെ തകര്‍ക്കാന്‍ വിഎസിന്റെ കോടാലിയായി പ്രവര്‍ത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാല്‍, ബിജെപി നേതാവ് ജാവേദേക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാര്‍ട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല

New Update
cheriyan philip real.jpg

തിരുവനന്തപുരം: സിപിഎമ്മിലെ കണ്ണൂര്‍ ലോബി അന്തഃച്ഛിദ്രം മൂലം തകര്‍ന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്ന് തട്ടിലാണ്. ഇ പി ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisment

'കണ്ണൂര്‍ ലോബി തകരുന്നത് കേരളത്തില്‍ സിപിഐഎമ്മിന്റെ ഉന്മൂലനത്തിന് വഴി തെളിക്കും. കണ്ണൂര്‍ ലോബിയിലെ സംഘര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ലോക്‌സഭാ ഫലം വരുന്നതോടെ സിപിഐഎമ്മില്‍ വന്‍ വന്‍പൊട്ടിത്തെറിയുണ്ടാകും.

2005-ല്‍ മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ പി ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജന്‍ കുപിതനായത്.

പിണറായിയെ തകര്‍ക്കാന്‍ വിഎസിന്റെ കോടാലിയായി പ്രവര്‍ത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്.

എന്നാല്‍, ബിജെപി നേതാവ് ജാവേദേക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാര്‍ട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല', ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

Advertisment