Advertisment

കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിലുള്ള ബന്ധമെന്ത്?; ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നു? ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതി

സിഎംആർഎൽ- ടി വീണ ബന്ധത്തിൽ വ്യക്തത വേണമെന്നും വിശദീകരിക്കണമെന്നും മാത്യുവിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rereUntitledn.jpg

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതി.

Advertisment

കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു.

സിഎംആർഎൽ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് എക്സാലോജിക്കിന് എന്ത് ആദായം ലഭിക്കുന്നുവെന്നും കോടതി ചോദിച്ചു.

സിഎംആർഎൽ- ടി വീണ ബന്ധത്തിൽ വ്യക്തത വേണമെന്നും വിശദീകരിക്കണമെന്നും മാത്യുവിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Advertisment