Advertisment

വസ്ത്രങ്ങള്‍ക്കുളളില്‍ രഹസ്യ അറയുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമം; തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍

കഴിഞ്ഞദിവസം സൗദി അറേബ്യയിലെ ദമാമില്‍ നിന്നെത്തിയ വിമാനത്തിലാണ് പ്രതികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍, നാണയങ്ങള്‍, മാല എന്നിവ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെടുത്തു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
tvm gold tn

തിരുവനന്തപുരം: 35 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വസ്ത്രങ്ങള്‍ക്കുള്ളില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.