Advertisment

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ തുടരുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും 36°c നു മുകളിലാണ് താപനില. പാലക്കാട്‌ 40°c തുടരുകയാണ്. ഏറ്റവും കൂടുതൽ ചൂട് ഉയരുന്നതും പാലക്കാട് തന്നെയാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
hot weather 8Untitled.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ തുടരുന്നു. 11 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും 36°c നു മുകളിലാണ് താപനില. പാലക്കാട്‌ 40°c തുടരുകയാണ്. ഏറ്റവും കൂടുതൽ ചൂട് ഉയരുന്നതും പാലക്കാട് തന്നെയാണ്.

തൃശ്ശൂരിൽ 39°c, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 °c ആണ് താപനില. തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത ഉള്ളതായും മുന്നറിയിപ്പുണ്ട്.

 

Advertisment