Advertisment

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂടു കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ചൂടേറിയ അന്തരീക്ഷ സ്ഥിതി അടുത്ത മൂന്ന് ദിവസവും തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രി താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

New Update
hot wave

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂടു കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും.

Advertisment

ചൂടേറിയ അന്തരീക്ഷ സ്ഥിതി അടുത്ത മൂന്ന് ദിവസവും തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രി താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ബുധനാഴ്ചക്ക് ശേഷം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 10നു ഇടുക്കി ജില്ലയില്‍ മഴ മുന്നറിയിപ്പുണ്ട്.

മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ആലപ്പുഴ എന്നിവിടങ്ങളില്‍ ഉച്ചക്കു ശേഷം ചൂട് അത്യധികം കൂടുതലായിരുക്കും.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

 

Advertisment