Advertisment

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ഇതുവരെ 700ല്‍ അധികം ട്രാന്‍സ്‌ഫോമറുകള്‍ക്ക് തകരാറ് സംഭവിച്ചുവെന്ന് കെഎസ്ഇബി; ലോഡ് ഷെഡിങിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ബോര്‍ഡിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും തീരുമാനം. ലോഡ് ഷെഡിങ് വേണമെന്ന് ഇതുവരെ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി .News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
krishnan kutti copy1.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിന്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്.

ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വരുന്നത്. ഇതുവരെ 700ല്‍ അധികം ട്രാന്‍സ്‌ഫോമറുകള്‍ക്ക് തകരാറ് സംഭവിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു.

എന്നാല്‍ ലോഡ് ഷെഡിങിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മെയ് രണ്ടിന് യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ബോര്‍ഡിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും തീരുമാനം. ലോഡ് ഷെഡിങ് വേണമെന്ന് ഇതുവരെ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment