Advertisment

സംസ്ഥാനത്തെ കനത്ത വേനൽ ചൂട് ശമിക്കുന്നു, ആശ്വാസമേകാൻ ഇന്ന് കൂടുതൽ ജില്ലകളിൽ  വേനൽ മഴ ലഭിച്ചേക്കും; ഇന്ന് 13 ജില്ലകളിലും മഴയ്ക്ക് സാധ്യത; തീരപ്രദേശത്ത് ഓറഞ്ച് അലേർട്ട് തുടരും

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. വ്യാഴാഴ്ച്ച മലപ്പുറത്തും വയനാട്ടിലും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
rain Untitled54542.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത വേനൽ ചൂട് ശമിക്കുന്നു. ആശ്വാസമേകാൻ ഇന്ന് കൂടുതൽ ജില്ലകളിൽ  വേനൽ മഴ ലഭിച്ചേക്കും. 13 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ കാസർഗോഡ് ജില്ലയിൽ മാത്രം മഴ സാധ്യത പ്രവചിച്ചിട്ടില്ല. എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. വ്യാഴാഴ്ച്ച മലപ്പുറത്തും വയനാട്ടിലും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിൽ പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment