Advertisment

നവകേരള ബസ്സിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും ഇല്ലായിരുന്നു; ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

വാതിലിന് തകരാര്‍ സംഭവിച്ചതാണെന്ന് കരുതി നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ബത്തേരി ഗ്യാരേജിലാണ് ബസ് കയറ്റിയത് News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
navakerala Untitled33453.jpg

തിരുവനന്തപുരം: നവകേരള ബസ്സിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും ഇല്ലായിരുന്നുവെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്. ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഡ്രൈവര്‍മാരുടെ പരിചയക്കുറവാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസമായത്. ബസിന്റെ ഡോറിന് ഇതുവരെ യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും വിശദീകരണമുണ്ട്. ആദ്യ സര്‍വീസ് ആരംഭിച്ച് കുറച്ചു സമയത്തിനകമാണ് വാതിലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടത്.

വാതിലിന് തകരാര്‍ സംഭവിച്ചതാണെന്ന് കരുതി നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ബത്തേരി ഗ്യാരേജിലാണ് ബസ് കയറ്റിയത്. പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.

Advertisment