Advertisment

ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല, ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല; ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല; ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്

വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതു കൊണ്ടാണ്.

New Update
raghu .jpg

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്.

Advertisment

ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതു കൊണ്ടാണ്.

കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും രഘുനാഥ് ആരോപിച്ചു.

Advertisment