Advertisment

തിരുവനന്തപുരം മണ്ഡലത്തില്‍ പണാധിപത്യം; പണം വാങ്ങുന്നവര്‍ ആദ്യം ദൈവത്തിന്റെ അടുത്തുപോയി പ്രാര്‍ത്ഥിക്കണം, 'ദൈവമേ, പെരുങ്കള്ളന്മാരുടെ കൈയ്യില്‍ നിന്നാണല്ലോ പണം വാങ്ങുന്നത്, വോട്ട് ചെയ്യുന്നത് ഇടതുമുന്നണിക്കാണേ' എന്ന്; 10,000 രൂപ വരെയാണ് നല്‍കുന്നത്, അതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

വകതിരിവുള്ളവരാണ് തിരുവനന്തപുരംകാര്‍. പണത്തിന്റെ ബലം കൊണ്ട് വിജയിക്കാന്‍ കഴിയില്ല. പണത്തിന്റെയും പരസ്യത്തിന്റെയും സ്വാധീനം വല്ലാതെ വേദനിപ്പിച്ചു.

New Update
ഗവർണർ ബിജെപിയുടെ മൈക്ക് ആയി മാറരുത്... രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്.... ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ പണാധിപത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ചില വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുകയാണ്. 10,000 രൂപ വരെയാണ് നല്‍കുന്നത്. അതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Advertisment

'മണ്ഡലത്തില്‍ അനാരോഗ്യമായ പണമൊഴുക്കുണ്ട്. വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നുവെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവര്‍ പണം വാങ്ങിക്കോട്ടെ. പണം വാങ്ങുന്നവര്‍ ആദ്യം ദൈവത്തിന്റെ അടുത്തുപോയി പ്രാര്‍ത്ഥിക്കണം.

'ദൈവമേ, പെരുങ്കള്ളന്മാരുടെ കൈയ്യില്‍ നിന്നാണല്ലോ പണം വാങ്ങുന്നത്. വോട്ട് ചെയ്യുന്നത് ഇടതുമുന്നണിക്കാണേ' എന്ന്. പണം വാങ്ങിക്കോളൂ. പക്ഷേ വോട്ട് ഇടതുമുന്നണിക്ക് ചെയ്താല്‍ മതി. 10,000 വരെ ഒരു വോട്ടിന് കൊടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

ഏജന്‍സിയും ഉണ്ട്. തെളിവില്ല. പക്ഷേ വകതിരിവുള്ളവരാണ് തിരുവനന്തപുരംകാര്‍. പണത്തിന്റെ ബലം കൊണ്ട് വിജയിക്കാന്‍ കഴിയില്ല. പണത്തിന്റെയും പരസ്യത്തിന്റെയും സ്വാധീനം വല്ലാതെ വേദനിപ്പിച്ചു.' പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

Advertisment