Advertisment

മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക; കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്

മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത്

New Update
mayor Untitled4464.jpg

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്.

ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകി.

മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോൺ​ഗ്രസ്സുകാർ നൽകുന്ന ഉപദേശം.

Advertisment