തിരുവനന്തപുരം: എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തലസ്ഥാനത്തിൻ്റെ പുതിയ അധ്യായത്തിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്താത്തതിൽ സങ്കടമുണ്ട്. ചരിത്രം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വൻ കോട്ടയം മണ്ഡലത്തിലെ കുടമാളൂർ 117-ാം നമ്പർ ബൂത്തിൽ ഭാര്യക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.